വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്/അക്ഷരവൃക്ഷം/മഹാമാരിയെ ചെറുക്കാം

09:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ) (പുത്തൻ)
മഹാമാരിയെ ചെറുക്കാം


                                               നമസ്ക്കാരം ‍ഡോക്ടർ എനിക്ക് കുറച്ച്  സംശയങ്ങൾ ചോദിക്കാനുണ്ട് .ചോദിച്ചോളു, എന്താണ്?   സർ എന്താണ് കൊറോണവൈറസ് . ഗോളാകൃതിയിൽ പുറമേ കിരീടതുമ്പിൽ  കുഴിയാക്കിയതുപൊലുള്ള രൂപം കണ്ടാണ് ചൈനയിലുള്ളവർ  പറ‍ഞ്ഞത് ഈ വൈറസിന്റെ പേര് കൊറോണ ഇല്ലെങ്കിൽ കോവിഡ്. ഈ വൈറസ് ആദ്യമായി കണ്ടുവന്നതും ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് .ആദ്യം ഇത് കണ്ടപ്പോൾ അതിനെ കുറിച്ച് ശ്രദ്ധിക്കുകയും ഓർക്കുകയും ചെയ്യതില്ല . പെട്ടെന്ന് ഒരു കൊറോണ മരണം സംഭവിച്ചു . അതിലൂടെ അവർ ഇതെന്താണെന്നറിയാൻ ആഴ്ന്ന് ചിന്തിക്കാനും അതിജീവിക്കാനും തുടർന്നു .ലക്ഷകണക്കിനു ജനങ്ങൾക്ക്  രോഗം ബാധിക്കുകയും അതിനോടൊപ്പം തന്നെ പതിനായിരം കടന്ന് മരണങ്ങൾ സംഭവിക്കുകയും ചെയ്യ്തു .എന്ത് പ്രതിവിധിയാണ്  സർ അവർ ചെയ്യ്തത് ?ഇങ്ങനെയൊരു അവസരത്തിൽ പ്രതിവിധിയില്ലാത്ത ഈ മഹാമാരിയെ കണ്ട് ജനങ്ങൾ പകച്ചുനിന്നു. അവർ ഒരു തീരുമാനമെടുത്തു .ഒരുദിവസം മുഴുവനും ചൈന മുഴുവനും അടച്ചുപൂട്ടിയിടാം .ഇതിന്റെ ഫലമായി സമൂഹവ്യാപനവും രോഗവ്യാപനവും ഇല്ലാതെ വന്നപ്പോൾ ജനുവരി പകുതി മുതൽ ലോക്ക്ഡൗൺ പ്രക്ക്യാപിച്ചും . ഇതിൽ നിന്ന് അവർക്ക് രോഗത്തെ  തടയാനും  മരണ നിരക്ക് കുറയ്ക്കാനും സാധിച്ചു. അന്തരീക്ഷം വഴി ഈ വൈറസ് ലോകമാകെ വ്യാപിച്ചു തുടങ്ങി .അങ്ങനെ ഇന്ത്യാമഹാരാജ്യത്തിലും വന്നു .ഇതിനെ തുടർന്ന് പ്രധാനമന്ത്രി ഒരു ദിവസം കർഫ്യു നടത്തി . അതിനേ തുടർന്ന് 2020 മാർച്ച് 24 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു .  സർ ഇനിയുമുണ്ട് ചെറിയ സംശയങ്ങൾ ശരി ചോദിക്കു . കൊറോണ വൈറസ് പകരുന്നതെങ്ങനെ? കൊറോണ രോഗം നമുക്ക് പകരുന്നത്  ചുമക്കുമ്പോഴും , തുമ്മുമ്പോഴും , സ്പർശിക്കുമ്പോഴും , സംമ്പർക്കത്തിലൂടെയുമാണ്  ഇത് പകരുന്നത് .അയാൾ   ഒന്ന് ചോദിക്കാൻ വിട്ടുപോയി . സർ  ഈ വൈറസ് എങ്ങനെയാണ് വരുന്നത് ? സംമ്പർക്കത്തിലൂടെ അന്തരീക്ഷം വഴി ഒരാൾക്ക് വരും .അയാൾ ചുമയ്ക്കുകയൊ ,തുമ്മുകയൊ ചെയ്യുമ്പോൾ വായിൽ നിന്ന് ഉമിനീർ തെറിക്കുകയും  വായുവിലൂടെ വൈറസ് സഞ്ചരിച്ച്  പെട്ടെന്ന് മറ്റോരാളിലേക്ക് പകരും .ഇതിന്റെ ലക്ഷണങ്ങൾ ? പനി , ചുമ , ജലദോഷം , ശ്വാസും മുട്ടൽ ,ശ്വാസതടസം എന്നിവയാണ് ലക്ഷണം . വന്നാലുള്ള ബുദ്ധിമുട്ട് സർ? ഒറ്റമുറിയിൽ ആരുമില്ലാതെ തനിച്ചാണ് ചികിത്സിക്കുന്നത് .വീട്ടുകാർ , ബന്ധുക്കൾ സുഹൃത്തുകൾ എന്നിവരെ കാണാതെ ഒറ്റപ്പെട്ട് ചികിത്സയിൽ കഴിയണം . അത് നമ്മുടെ മനസ്സിനെ ഏകാന്തതയിൽ എത്തിക്കും . നന്ദി സർ എന്റെ സംശയം തീർന്നു .ഇത്രയും വലിയ ഈ മഹാമാരിയെ തുരത്താൻ നമ്മുടെ സർക്കാരും , ആരോഗ്യപ്രവർത്തകരം ,പോലീസും പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി നാം ഓരോരുത്തരും ഇരിക്കാം . നമ്മൾ വീടുകളിൽ  സുരക്ഷിതരായി ഇരിക്കുമ്പോൾ നമ്മൾക്കുവേണ്ടി  സർക്കാരും , ആരോഗ്യപ്രവർത്തകരം ,പോലീസും സ്വന്തം കുടുംബ ബന്ധങ്ങളെ യും മറന്ന്  വെയിലും മഴയും സഹിച്ചു പ്രവർത്തിക്കുമ്പൊൾ  അവരുടെ  ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നമ്മൾ ഓരോരുത്തരും ദൈവത്തോട് പ്രാർത്ഥിക്കാം .നമ്മൾ ഓരോരുത്തരും ഈ കൊറൊണക്കാലത്ത്  എത്രത്തോളം നമ്മുടെ മനസ്സിനേയും  ശരീരത്തേയും , പ്രവർത്തിയേയും നിയന്ത്രിച്ചുവോ അതുപോലെ ഈ കാലും കഴിഞ്ഞാലും  നമ്മൾ ഓരോരുത്തരും ഇതുപോലെ നിയന്ത്രിച്ചു നിൽക്കാൻ മനസ്സുണ്ടാവട്ടെ.ശരി സർ ഞാൻ പോകുന്നു 
അഫ്ന ഫാത്തിമ്മ . എച്ച്
വൈ.എം.ജി.എച്ച്.എസ്.
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം