അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/വരുത്താം നമുക്ക് മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
09:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വരുത്താം നമുക്ക് മാറ്റം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരുത്താം നമുക്ക് മാറ്റം

അഗ്നിരഥങ്ങൾക്കു മുമ്പിലാണ്
 ഞാൻ നിൽക്കവേ..........
 ക്രൂരതയും,ചതിയും കാട്ടിടുന്നു
 നീ എൻ ജീവനിൽ..........
  മെഴുകുതിരി കെടുത്തുന്നത് പോലെ
 ആളികെടുത്തി നീയെൻ സന്തോഷം........
 നിൻ ക്രൂരത ഞാൻ
 ആവോളം സഹിക്കുന്നു
   എന്നിട്ടും മതിക്കുന്നില്ല
 നിൻ ക്രൂരത
 സഹിച്ചു,സഹിച്ചു വറ്റിപ്പോയ കിണറു പോലെയാണ് എൻ വേദന
 ആ വേദന നീ കേൾക്കുന്നില്ല
 ഈ വേദനയിൽ എൻ ശരീരം മുറിച്ചെടുത്തു കുടിക്കുന്നു നീ.......
 മണ്ണിടിച്ചൽ, മരം വെട്ടി മുറിക്കൽ, മലിനജലം മാക്കുന്നു നീയെൻ ജീവനായ ഭൂമിയെ..............
 ചുട്ടുനീറുന്ന പോലെ
 നിൻക്രൂരത സഹിക്കുന്നു
 ധാരാളം ജീവനുകൾ
  വർദ്ധിക്കുന്നു നിൻ
 ദുഷ്പ്രവർത്തനം
 പൊലിയുന്നു ധാരാളം ജീവനുകൾ..........
 കനിവു കാട്ടിടൂ,
 വർദ്ധിപ്പിക്കുവിൻ ദയ
 മറക്കുവിൻ നീ ചെയ്ത
 ക്രൂരത
 സംരക്ഷിക്കു നിൻ പരിസ്ഥിതിയെ കഴിവെത്തും
 ഒഴിവാക്കു നിൻ ദുഷ്പ്രവർത്തനങ്ങൾ
 സംരക്ഷിക്കുവിൻ
   ഒരുമിച്ച്.......
 എന്നിട്ട് നടുവിൽ മരം
  പരിപാലിക്കുവിൻ
  സംരക്ഷിക്കുവിൻ
    നന്മയോടെ.....
 നിലനിർത്തുവിൻ
  രോഗവിമുക്ത
   പരിസ്ഥിതിയെ
  നിൻ ഭൂമിയെ.....

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020