08:47, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ സ്വപ്നങ്ങൾ | color= 4 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വഴിക്കാഴ്ചകൾ കണ്ട എനിക്കിന്ന്
ഒരു കൂട്ടം സ്വപ്നങ്ങളുണ്ട്
എനിക്കൊരു കാറ്റാവണം
യുദ്ധങ്ങൾ തച്ചുതകർത്ത നിലങ്ങൾക്ക് മീതെ
ശാന്തിയുടെ കാറ്റ് വീശണം
എനിക്ക് വെളിച്ചമാവണം
വഴിയകരികിലെ കൂരകളിൽ വഴിമുട്ടിയവർക്ക്
ആശ്വാസത്തിൻ വെള്ളിവെളിച്ചമാവണം
എനിക്കൊരു കാർമേഘമാകണം
കറുത്ത വഴികളിൽ പറ്റിപ്പിടിച്ച
ചോരക്ക് മേലൊന്ന് പൊട്ടിക്കരയണം
എനിക്കൊരു കരമാവണം
അവഗണിക്കപ്പെടുന്ന ബാല്യങ്ങൾക്കും
അനാഥമായ വാർദ്ധക്യങ്ങൾക്കും
കെെത്താങ്ങാവണം
എനിക്കൊരു പുസ്തകമാവണം
മുൾവേലിക്കപ്പുറം വിശന്നുവലഞ്ഞ
പച്ചമനുഷ്യരുടെ കഥ പറയണം
എനിക്ക് മണ്ണാവണം
ചോര വീണ വഴികളിൽ
നിലച്ച ജീവിതങ്ങളെ
എന്നോടു ചേർക്കണം
ആ ഭൂമിയിലൊരിക്കൽ ഒരു പറ്റം പ്രാവുകൾ പറക്കുമെന്ന്
വഴിയിലെ മൺത്തരികളിന്നും വിളിച്ചു പറയുന്നുണ്ട്.
ഷാദിയ പി വി
10J എ വി ഹെെസ്ക്കൂൾ പൊന്നാനി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത