എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ഒരു വ്യാധികാല പാഠം
{BoxTop1
| ഒരു വ്യാധികാല പാഠം
| color= 3 }}
ഒരിക്കൽ ഒരിടത്ത് ഒരു കർഷക കുടുംബം ഉണ്ടായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ കാർഷിക വിളകളായിരുന്നു അവർക്കെല്ലാം. മൂന്നു കുട്ടികളടങ്ങുന്ന ആ അഞ്ച് അംഗകുടുംബം ദരിദ്രമായിരുന്നെങ്കിലും സംതൃപ്തരായിരുന്നു .
ഇവരുടെ അയൽവീട്ടിൽ ഒരു കച്ചവടക്കാരൻ എല്ലാ സുഖസൗകര്യങ്ങളോടുംകൂടി കുടുംബമായി താമസിച്ചുപോന്നു. സ്വന്തം ഐശ്വര്യത്തിൽ അഹങ്കരിച്ചിരുന്ന ഇവർ അവസരം കിട്ടുമ്പോഴൊക്കെ കർഷക കുടുംബത്തെയും കാർഷികവൃത്തിയേയും അപമാനിക്കും .അതവർക്ക് രസം പകരുന്ന ശീലമായി . തങ്ങളുടെ ദാരിദ്ര്യത്തിലും സന്തോഷം കണ്ടെത്തിയിരുന്ന നമ്മുടെ കർഷക മനസ്സുകൾ മുറിപ്പെട്ടെങ്കിലും അവർ ആത്മവിശ്വാസം കൈവിട്ടില്ല .
അങ്ങനെയിരിക്കെ രാജ്യത്ത് ഒരു മഹാമാരി പകർച്ചവ്യാധിയായി പടർന്നു .
ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്തവിധം രോഗം പടർന്നു .നാടെങ്ങും കടുത്ത ക്ഷാമം നേരിട്ടു .കച്ചവടക്കാരനെയും കാലം വെറുതെ വിട്ടില്ല .എന്നാൽ ആവശ്യത്തിന് മാത്രം ചിലവാക്കിയിരുന്ന കർഷകന്റെ വീട് പുഞ്ചിരിപൊഴിച്ചു .കഷ്ടതകൾ തളർത്തിയ അയൽകുടുംബത്തിനു ഈ വീട് കൈത്താങ്ങായി മാറി .
മഹാമാരിയിൽ കുറേപേർ മരണത്തിനു കീഴടങ്ങി .കുറച്ചു മാസങ്ങൾക്കുള്ളിൽ സ്ഥിതി ശാന്തമായി . ആപത്ത് കാലത്ത് സഹായിച്ചതിന് നന്ദി പറഞ്ഞ അയൽക്കാരനോടു കർഷകൻ പറഞ്ഞു .
'നാളേക്കുള്ളത് ഇന്ന് കരുതിവെക്കണം "
ഗുണപാഠം ; ആപത്തുകളിൽ പ്രധാനം ഒരുമയാണ് , സമ്പത്തല്ല.
കീർത്തന
|
8 ബി എച്.എസ്. പെരിങ്ങോട് തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |