ബഹുമാനപ്പെട്ട അധ്യാപകരെ,എന്റെ പ്രിയ കൂട്ടുകാരെ,

                                           ഞാൻ ഇന്നിവിടെ പറയുന്നത് ശുചിത്വത്തെക്കുറിച്ചാണ്.നമ്മുടെ ജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്.നിത്യവും ശുചിയായി നമ്മുടെ ശരീരത്തെ സംരക്ഷിക്കണം.രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് വളരെ സഹായകരമാകും.നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ.കോവിഡ് എന്ന വൈറസിൽ നിന്നും ഉണ്ടാകുന്ന ഈ രോഗം നമ്മുടെ ജീവനു തന്നെ ആപത്താണ്.ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാ൪ഗ്ഗം ശുചിത്വമാണ്.വ്യക്തിശുചിത്വം പാലിക്കണം.പുറത്തുപോയി വരുമ്പോൾ കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകണം,വസ്ത്രങ്ങൾ എപ്പോഴും കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്രവിസ൪ജ്ജനം നടത്തുകയോ പാടില്ല.അങ്ങനെ ചെയ്യുന്നതിലൂടെ രോഗങ്ങൾ പട൪ന്നു പിടിക്കും.നമ്മൾ നമ്മളെ തന്നെ സംരക്ഷിക്കണം.
                                            ഓ൪ക്കുക,വ്യക്തിശുചിത്വം പാലിക്കുക.
                      രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുക.
                                                                                                       നന്ദി,നമസ്ക്കാരം
"https://schoolwiki.in/index.php?title=GLPGS_PUNALUR/പ്രസംഗം-ശുചിത്വം&oldid=846787" എന്ന താളിൽനിന്ന് ശേഖരിച്ചത്