മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി.

00:44, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന് നാശമായി തീരും. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.

എല്ലാമനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻറെ ആനുകൂല്യങ്ങളും അനുവഭിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനാചരണത്തിൻറെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരാവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങളും മലിനീകരണത്തിൻറെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.

സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഇപ്രകാരമുള്ള പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം.ഭൂമിയിലെ ചൂടിൻറെ വർദ്ധന കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ,ഉപയോഗ ശൂന്യമായ മരുഭൂമികളുടെ വർദ്ധന,ശുദ്ധജല ക്ഷാമം, ജൈവ വൈവിദ്ധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

ജലമലിനീകരണം,ഖര മാലിന്യത്തിന്റെ നിർമ്മാർജ്ജന പ്രശ്നങ്ങൾ,മണ്ണിടിച്ചിൽ,മണ്ണൊലിപ്പ്,അതിവൃഷ്ടി,വരൾച്ച,പുഴമണ്ണ് ഖനനം,വ്യവസായ വൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം,വർണ്ണ മഴ,ഭൂമി കുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

അരുണിമ എം
6 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം