കായൽപുരം സെന്റ് ജോസഫ് യു പി എസ്/അക്ഷരവൃക്ഷം/ ആനക്കാര്യം എന്റെ കാര്യം

00:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225kayalpuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "ആനക്കാര്യം എന്റെ കാര്യോം" -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"ആനക്കാര്യം എന്റെ കാര്യോം" - വായനാകുറുപ്പ്

ഞാൻ വായിച്ച പുസ്തകത്തിന്റെ പേര് "ആനക്കാര്യം എന്റെ കാര്യോം ". ശ്രീ രാജീവ് എൻ ടിയുടെ രചനയാണ് ആനക്കാര്യം എന്റെ കാര്യോം. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ ആനയും ഉറുമ്പും തമ്മിലുള്ള സംഭാഷണ രൂപണത്തിലാണീ കഥ. കേരള ബാല സാഹിതൃക്കായി പ്രസിദ്ധികരിക്കുന്ന കാർട്ടൂൺ പരമ്പരയാണ് ആനക്കാര്യം. സ്ഥിരമായി കേട്ടുമടുത്ത ആനയും ഉറമ്പും കഥകളിൽ നിന്നും ഏറെ വേറിട്ടുനിൽക്കുന്ന ഒന്നാണ് ആനക്കാര്യത്തിലെ കാര്യങ്ങൾ. ആഹ്ലാദിപ്പിക്കാനും ഈ പുസ്തകത്തിനു കഴിയും. സാമൂഹിക പ്രശ്നങ്ങളെ വേറിട്ട കാഴ്ചപ്പാടിലൂടെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഈ പുസ്തകത്തിന്റെ ആകൃതി ഒരു ആനയുടേതാണ്. നിവർത്തിയാൽ ആനയുടെ ചെവിയുടെ ആകൃതിയും. ഈ പുസ്തകത്തിലെ ചിത്രങ്ങളും എന്നെ വളരെയേറെ ആകർഷിച്ചു. ഈ പുസ്തകം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.