(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം
കോറോണ നാടുവാണീടും കാലം
മാനുഷരെല്ലാം ഒന്നുപോലെ
കാറില്ല, ബസില്ലാ,ലോറിയില്ലാ
റോഡിൽഇപ്പോൾ ആരുമില്ല
തിക്കിതിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്കുംവെച്ച്
കാണ്ടാൽഎല്ലാവരും ഒന്നുപോലെ
കുറ്റം പറയുവാനെങ്കിൽ പോലും
വായ് തുറക്കാൻ ആർക്ക് പറ്റും
ഡോണാ മനോജ്
5 A പൊങ്ങന്താനം യുപിഎസ് ചങ്ങനാശ്ശേരി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത