കയ്യിൽ വിരലുകൾ പത്തു ഉണ്ട് കാണാൻ ഒത്തിരി ചേലുണ്ട് കണ്ടാൽ തമ്മിൽതല്ലാതെ കുസൃതിക്കാരൻ നിൽപ്പുണ്ട് ഉണ്ണാൻ ഉരുള എടുക്കുമ്പോൾ ഉന്തും തള്ളും കൂടില്ല ഊഞ്ഞാലാടി രസിക്കുമ്പോൾ ഉയരേ ചെല്ലാൻ ഭയമില്ല. അക്ഷരം എഴുതും നേരത്ത് ആരും വാശി പിടിക്കില്ല അവരുടെ ജോലികൾ ചെയ്തീടൻ ആർക്കും തെല്ലും മടിയില്ല.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത