സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മഴവില്ല് ...

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   മഴവില്ല്     <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  മഴവില്ല്    

പച്ചപ്പട്ടു വിരിച്ച പുൽമെത്തയിൽ
നോക്കിയിരുന്നപ്പോൾ കണ്ടു ഞാൻ
നിന്നിലൊരായിരം വർണങ്ങൾ
എന്നരികിലൂടെ നീ കടന്നു പോയപ്പോൾ
കണ്ടു ഒരായിരം ചിത്രങ്ങൾ എൻ മനസ്സിൽ .

അരുതേ നീ പോകരുതേ എന്ന് എൻ
മനം വേദനയോടെ പറഞ്ഞു കൊണ്ടിരുന്നു.
തെളിമയോടെ കണ്ട നിൻ വർണങ്ങൾ
മങ്ങി മങ്ങിയില്ലാതായി അതു കണ്ട് എൻ മനം .
വേദന കൊണ്ടു നിറഞ്ഞു ഒരായിരം
ചോദ്യങ്ങൾ എൽ മനസ്സിൽ തുടികൊട്ടി
വേദനിപ്പിക്കാനായി എന്തിനു വന്നു കൺമുന്നിൽ
നിൻ വർണങ്ങൾ വിട്ടു പോകാൻ വേണ്ടി മാത്രമോ ??

Devika M.V
8 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത