ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

23:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് .ശുചിത്വമുള്ള ചുറ്റുപാടും പരിസ്ഥിതിയും ഒരു പരിധി വരെ രോഗങ്ങളെ തടയുന്നു .വൃത്തി ഹീന മായ ചുറ്റുപാടുകൾ ഈച്ച ,കൊതുക് തുടങ്ങിയവയുടെ വർധനവിന് കാരണമാകുന്നു .ഇത് മാരകമായ പല അസുഖങ്ങൾക്കും കാരണമാകുന്നു .വെള്ളം കെട്ടി കിടക്കുന്നത് നാം തടയണം .ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ് .കൂടാതെ രോഗ പ്രതിരോധ ത്തിനായി നാം ഇലക്കറി കളും ഫലവർഗങ്ങളും ധരാളം ഉപേയാഗിക്കണം .പ്ലാസ്റ്റിക് മാല്യങ്ങൾ വലിച്ചെറിയാതെയും കത്തിക്കാതെയും നാം ശ്രദ്ധിക്കണം .വ്യക്തി ശുചിത്വം പോലെ പ്രാദാന്യം അർഹിക്കുന്നതാണ് പരിസര ശുചിത്വം .നമ്മുടെ ചുറ്റുപാടും ധാരാളം വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടാതാണ് .ഓരോ വ്യക്തിയും സ്വയം ശ്രദ്ധിച്ചാൽ മാത്രമേ നമ്മുടെ നാട് നന്നാവുകയുള്ളൂ .വൃത്തിഹീനമായ അന്തരീക്ഷം സ്വയം സൃക്ഷ്ടിച്ചു അസുഖങ്ങൾ വരുത്തുന്നത് നാം തന്നെയാണ് .അതിനാൽ വരും തലമുറക്ക് മാതൃകയാകേണ്ടത് നാളെയുടെ വാഗ്ദാനങ്ങളായ നാം കുട്ടികൾ തന്നെയാണ് .


തീർഥ .എസ് .എ
2C ഗവ.എൽ.പി.സ്കൂൾ കൊട്ടപ്പുറം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം