സുന്ദര നാമധാരി കൊറോണ,കോവിഡ്! പേരു പോലല്ല സ്വഭാവം കണ്ടാൽ മതി, കൂടെ കൂടാൻ സോപ്പു കണ്ടാൽ ഓടിയൊളിക്കും അകലം നന്ന് അകറ്റി നിറുത്താൻ കൂടെ കൂടി ശ്വാസം മുട്ടി പിടയും മർത്യനെ കണ്ടു ചിരിക്കും ! കൈകൾ കഴുകാം, മാസ് കും കെട്ടാം അകലം വയ്ക്കാം ജീവൻ പുലരാൻ മരുന്ന് മർത്യന് കിട്ടും വരെയും മനസ്സുകൾ ചേർത്ത് പൊരുതി ജയിക്കാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത