ജി.എച്ച്.എസ്. ആറളം ഫാം/അക്ഷരവൃക്ഷം/കൊറോണ മാമനൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= കൊറോണ മാമനൊരു കത്ത് | color= 4 }}


<
കൊറോണ മാമനൊരു കത്ത് പ്രിയപ്പെട്ട മാമന്, ഇത്തിരിക്കുഞ്ഞനാണെങ്കിലും മാമൻ അതിഭയങ്കരനാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ലോകത്തിലെല്ലായിടത്തുമിപ്പോൾ മാമനെക്കുറിച്ച് സംസാരിക്കാനേ ആളുകൾക്ക് നേരമുള്ളൂ. എല്ലാവരുടെയും ഉള്ളിലിപ്പോൾ ആധിയാണ്. ആരുടെ ഉള്ളിലും സന്തോഷമില്ല. എപ്പോഴാണ് എവിടെ നിന്നാണ് മാമൻ ഞൊടിയിടയിൽ പാഞ്ഞുവന്ന് ആളുകളുടെയുള്ളിൽ പ്രവേശിക്കുക എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കുന്നില്ല.അരൂപിയായി വന്ന് എല്ലാവരെയും ഭയപ്പെടുത്തുകയല്ലേ മാമൻ ചെയ്യുന്നത്? അതിനാലിപ്പോൾ എല്ലാവരും സംശയത്തോടെയാണ്പരസ്പരം നോക്കുന്നത്. അച്ഛനുമമ്മയും പോലും ഞങ്ങളെ പഴയ പോലെ കെട്ടിപ്പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല അകലം പാലിച്ചു നിൽക്കാനാണ് ആവശ്യപ്പെടുന്നത്. ഇടക്കിടക്ക് കൈകഴുകാനും മുഖ കവചം ധരിക്കാനും പറയുന്നു. പുറത്തിറങ്ങാൻ വിടുന്നില്ല. കളിക്കാനോ കൂട്ടുകൂടാനോ പോലും സമ്മതിക്കുന്നില്ല.മാമൻ എവിടെ നിന്നാണ് ഞങ്ങളുടെ ഇടയിലേക്ക് വന്നത്?

ചൈനയിലെങ്ങാണ്ടുള്ള വുഹാൻ സിറ്റിയിൽ നിന്നാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ മാമാ?അതോ മറ്റെവിടെ നിന്നെങ്കിലുമാണോ?എങ്കിൽ എന്തിന്? എന്തിനിത്രകോപവും വാശിയും? കുറെയാളുകൾ ഈ ഭൂമിയോട് വലിയ ദുഷ്ടത്തരങ്ങൾ ചെയ്യുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആരെയും അനുസരിക്കാത്ത അഹങ്കാരികളെ പാഠം പഠിപ്പിക്കാൻ പ്രകൃതി മാമനെ അയച്ചതാണെന്നും കേട്ടിട്ടുണ്ട്.ഞങ്ങൾക്കൊക്കെ സങ്കടമാണെങ്കിലും ചുറ്റുമുള്ള വേറെക്കുറെപ്പേർ സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം ...നിരത്തുകൾ കയ്യടക്കുന്ന ആനക്കൂട്ടങ്ങൾ, സന്തോത്തോടെ കാടകം വിട്ടിളകി തുള്ളിത്തുള്ളി വരുന്ന മാൻ കുട്ടികൾ,ഏറെ സ്വാതന്ത്ര്യത്തോടെ തൊടികളിൽ പറന്നിറങ്ങുന്ന മയിൽക്കൂട്ടങ്ങൾ ...അനന്തവിഹായസ്സിൽ മതിവരുവോളം നിർഭയരായി പറന്നു കളിക്കുന്ന മറ്റനേകം പറവകൾ ..ജലാശയങ്ങളിൽ സ്വച്ഛന്ദം വിഹരിക്കുന്ന താറാവുകളും ഇതര ജലജീവികളും ... അങ്ങനെയങ്ങനെ... വിശുദ്ധമാവുന്ന അന്തരീക്ഷം,... ശാന്തമാവുന്നപ്രകൃതി ... ശുദ്ധവായു ... ശുദ്ധ ജലം ...എങ്ങും നൈർമല്യക്കാഴ്ചകൾ ...

അതൊക്കെയോർക്കുമ്പോൾ നേരിയ സന്തോഷം മനസ്സിൽ തോന്നുന്നുണ്ട്.... കുറച്ചു കഴിയുമ്പോൾ ഈ പ്രകൃതി നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി വീണ്ടും നമ്മെ സന്തോഷിപ്പിക്കുമായിരിക്കും... എന്നാലും ഈ ഏകാന്തവാസം എത്ര കാലം വേണ്ടി വരും മാമാ.... പഴയ പോലെ ഓടിച്ചാടിക്കളിക്കാനും ചിരിക്കാനും സന്തോഷിക്കാനും പഠിക്കാനുമൊന്നും കഴിയില്ലേ?<
ഞങ്ങളിനി പ്രകൃതിയെ നോവിക്കാതെ കഴിയാം....<
അത്യാഗ്രഹമില്ലാതെ പരസ്പരം സ്നേഹിച്ച് സമാധാനത്തോടെ ജിവക്കാം....<
പ്രകൃതിയെ ലാളിച്ച് ഓമനിച്ച് അതിന്റെ ഭാഗമായി വിനീതരായിക്കഴിഞ്ഞു കൊള്ളാം...<
ഈ പ്രതിസന്ധിയിൽ നിന്നു ഞങ്ങളെ രക്ഷിക്കുമോ മാമാ?....<
രോഗഭീതിയൊഴിവാക്കി ലോകത്തെ പുർവ്വസ്ഥിതിയിലേക്ക് കരകയറ്റുമോ മാമാ...<
മാമന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട്....<
സ്വന്തം അമ്മാളു

ബിസ്മയ കെ
7 B ജി എച് എസ് എസ് ആറളംഫാം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ /