പണ്ടൊരിക്കേ മഹേശ്വരൻ.... വിശ്വാശോഭയാം ഊഴിയെ സൃഷ്ടിച്ചു. അവളുടെ മക്കളായി ദൈവം... നരകുലത്തെ വാർത്തെടുത്തു ചാരുതയേഴുന്നോരീ വർണ്ണ- ശോഭയാൽ പൂരിതമവൾ കാടും പുഴയും അരുവിയും പച്ചിലതൻ വിശ്വസൗന്ദര്യവും. മാനവരാശിക്കായി നിലകൊള്ളു - മൊരു ഏഴുവർണ്ണ സുന്ദരി. മന്ദമായ് വീശും കാറ്റും കളകളാ - രവം തീർക്കും കടലിൻ ആഴിയും ഇന്നീ കലിയുഗത്തിൻ അഗ്നി ജ്വാലയിൽ എരിഞ്ഞുപുകയുകയാണ്. കനവിന്റെ നെർ തണുപ്പ്.... കനലായ് മാറുകയാണിനിവിടെ. ഒരു നേർത്ത നെടുവീർപ്പിനു - പോലും ഇടമില്ല ആശ്വാസത്തിന്. മാനവകുലത്തിന്റെ ക്രൂരകൃത്യം പിളർത്തുന്നു വിശ്വസുന്ദരിയെ യുഗമേറെ പിൻകടന്നാലും... പ്രകൃതി ഭൂവിനോരഭയം. ഊഴിയിൽ വെറുമൊരു കീടം നീ മർത്യ, എന്തിനിഹഭാവം. ഭൂമി മാതാവിനെ പ്രകൃതി ദേവിയെ മണ്ണിൽ തീർത്ത ശിൽപിയെ നമിക്കൂ ഇതുവരെ ചെയ്തതെല്ലാം പൊറുക്കു - വാനായി കേഴുക നീ മർത്യ....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത