ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/മീനുവിന്റെ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49087 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മീനുവിന്റെ പ്രതിരോധം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മീനുവിന്റെ പ്രതിരോധം

അന്നും പതിവ് പോലെ മീനു പത്രം വായിക്കുകയായിരുന്നു. ആ വാർത്ത കണ്ട് അവളൊന്നു ഞെട്ടി, അപ്പോൾ തന്നെ അച്ഛനെയും അമ്മയെയും ആ വാർത്ത വായിച്ച് കേൾപ്പിച്ചു "രാജ്യം ലോക്ക് ഡൗണിലേക്ക്". കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സർക്കാർ ഉത്തരവാദിത്തത്തോടെ ചെയ്യുന്ന മുൻകരുതലുകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അച്ഛൻ പ്രശംസിച്ചു. എന്നാൽ ഈ സമയം കൂട്ടുകാരുടെ വീട്ടിൽ പോകാനായി തയ്യാറെടുത്ത മീനുവിന്റെ ചേട്ടൻ അതിന് വേണ്ടി വാശി പിടിക്കുകയായിരുന്നു. "പുറത്ത് പോകരുത്, നമ്മൾ കാരണം ഒരാൾക്കും രോഗം വരാൻ ഇടയാവരുത്" എന്ന അമ്മ ചേട്ടനെ ഉപദേശിച്ചു. രോഗത്തെ നമ്മൾ വീട്ടിലിരുന്ന് പ്രതിരോധിക്കുകയാണ് വേണ്ടത് അല്ലാതെ കറങ്ങി നടന്നു വ്യാപിപ്പിക്കരുത് എന്ന സ്നേഹത്തോടെയുള്ള മീനുവിന്റെ വാക്കുകളും കേട്ടതോടെ ചേട്ടന് കാര്യത്തിന്റെ ഗൗരവം മനസിലായി. പുറത്ത് പോകാൻ നിന്ന ചേട്ടൻ മീനുവിന്റെ കയ്യിൽ നിന്നും പത്രവും തട്ടിപ്പറിച്ച് അത് വായിക്കാൻ വേണ്ടി അകത്തേക്ക് പോയി.

മർവ
5 ജി.എച്ച്.എസ്. ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ