ദുരന്തങ്ങൾ പേ മഴയായി പെയ്തിടുന്നു
പ്രളയമായി കൊറോണയായി വലയ്ക്കുന്നു
ഈ മഹമാരിയെ ചെറുക്കാൻ
മാലാഖമാർ ഓടിനടക്കുന്നു
കാക്കിക്കുള്ളില്ലും മനസ്സാക്ഷി നിറയുന്നു
രാഷ്ട്രീയക്കാർ രാഷ്ട്രീയം മറക്കുന്നു
വിശന്ന വയറുകൾ നിറയ്ക്കുന്നു
നായക്കൾക്കും ഭക്ഷണമൊരുക്കുന്നു
മക്കളെ കാണാതെ അമ്മമാർ
അമ്മയെ കാണാതെ മക്കൾ
ആശുപത്രി വരാന്തയിൽ നിന്ന്
മകളെ കണ്ട് അമ്മയുടെ തേങ്ങല്‍
അമ്മയെ മാടി വിളിക്കുന്ന മകൾ
കണ്ണിനെ ഈറനണിയിക്കും കാഴ്ച്ചകൾ
കരളിന നോവിക്കും കാഴ്ചകൾ
പെയ്തൊഴിയട്ടെ ഈ മഹാമാരി പെയ്തൊഴിയട്ടെ...................
ദേവനന്ദ എം നായർ
6B ഗവ.ഹൈസ്കുൾ തങ്കമണി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത