പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/സത്യസന്ധനായ ക‍ുട്ടി

സത്യസന്ധനായ ക‍ുട്ടി

അപ്പ‍ും അര‍ുണ‍ും ക‍ൂട്ട‍ുകാരായിര‍ുന്ന‍ു. ഒര‍ു ദിവസം അവർ സ്‍ക‍ൂളിലേയ്‍ക്ക് പോക‍ുകയായിര‍ുന്ന‍ു. അപ്പോഴാണ് അപ്പ‍ു റോഡിൽ 200 ര‍ൂപ നോട്ട് കിടക്ക‍ുന്നത് കണ്ടത്. "എടാ 200 ര‍ൂപ, ആര‍ുടേ കൈയ്യീന്നാണോ എന്തോ കളഞ്ഞ‍ു പോയത്”. അപ്പ‍ു പറഞ്ഞ‍ു. "എടാ കോളടിച്ച‍ു. 100 ര‍ൂപ എനിക്ക് 100 ര‍ൂപ നീ എട‍ുത്തോ നമ്മ‍ുക്ക് ഐസ്‍ക്രീം വാങ്ങാം”. അര‍ുൺ പറഞ്ഞ‍ു. എന്നാൽ അപ്പ‍ു സമ്മതിച്ചില്ല. "വേണ്ടടാ ഈ പൈസ കളഞ്ഞ‍ു പോയതിൽ അയാൾ വിഷമിക്ക‍ുകയായിരിക്ക‍ും. ഈ പൈസ കൊണ്ട് അയാൾക്ക് എന്തെങ്കില‍ും ആവശ്യം ഉണ്ടായിരിക്ക‍ും”. അര‍ുണിന് അതിഷ്‍ടമായില്ല. അവൻ മിണ്ടാതെ നടന്ന‍ു പോയി.

അപ്പ‍ു സ്‍ക്ക‍ൂളിൽ എത്തിയ ഉടനെ പ്രിൻസിപ്പാളിന്റെ ‍ മ‍ുറിയിലേയ്‍ക്ക‍ു പോയി. 200 ര‍ൂപ പ്രിൻസിപ്പാളിനെ ഏൽപ്പിച്ച ശേഷം നടന്ന കാര്യങ്ങൾ പറഞ്ഞ‍ു. പ്രിൻസിപ്പാൾ അവനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച‍ു. "മോനേ നീ നല്ല ക‍ുട്ടിയാണ്. നമ്മ‍ുക്ക് ഇതിന്റെ അവകാശിയെ കണ്ട‍ുപിടിക്കണം, നിനക്ക് നല്ലത‍ു വരട്ടെ"

പിറ്റേ ദിവസം അസംബ്ലിയിൽ സ്‍ക‍ൂൾ ഉപഹാരം നൽകി പ്രിൻസിപ്പാൾ അവനെ അഭിനന്ദിച്ച‍ു. അപ്പ‍ുവിന‍ു വളരെ സന്തോഷമായി.

സ്‍നേഹ പി സി
4എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ