ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുറ്റത്തിറങ്ങിനടക്കവേ ഞാൻ കണ്ടു മുല്ലതൻ വള്ളിയിൽ വെൺമുത്തുകൾ. ഓടിക്കളിച്ചുനടക്കവേ ഞാനെത്തി മുറ്റത്തെ ചെമ്പരത്തിച്ചുവട്ടിൽ സന്തോഷത്തോടെ പറക്കും കുരുവികൾ പാടിരസിക്കുന്നു ഉദ്യാനത്തിൽ. തേൻമണം തൂകുന്ന ചിത്രശലഭങ്ങൾ എത്തിനോക്കീടുന്നു മുക്കുറ്റിമേൽ. റോസും ജമന്തിയും കൊച്ചുചെടികളും ചുവടുകൾ വെക്കുന്നു കാറ്റിനൊപ്പം. എന്നെത്തലോടിപ്പോകുന്നൊരു കാറ്റിനും പൊൻമണം തേൻമണം മധുരഗന്ധം.