വർണനിറങ്ങളിൽ പൂച്ചെടികൾ
പച്ചപ്പിനാൽ പുതച്ച പുൽമേടുകൾ
തല ഉയർത്തി നിന്നിട്ടും പർവ്വതങ്ങൾ
വെയിലിനെ നാളത്തിൽ തിളങ്ങിടും പുഴകൾ
കാറ്റിൻറെ ശക്തിയിൽ നൃത്തമാടും തെങ്ങോലകൾ
കളകളാരവം പാടും പക്ഷികൾ
ചിത്രശലഭങ്ങളെ പോലെ പാറി
പറന്നിടും കൊച്ചു കുരുന്നുകൾ
പ്രകൃതി കൊണ്ട് അലങ്കാരം
തീർത്തൊരു വർണമാ......
നമ്മുടെ പരിസ്ഥിതി.