കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരിയെ തടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14014 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=   മഹാമാരിയെ തടുക്കാം    <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  മഹാമാരിയെ തടുക്കാം   

ലോകം ഇന്ന് വലിയ ഒരു പ്രതിസന്ധി നേരിടുകയാണ്. കൊറോണ വൈറസ് അഥവാ കോവിഡ് 19. ഈ മഹാമാരി ഇന്ന് ലോകത്താകെ പടർന്നു പിടിച്ച് വലിയ ഒരു വിപത്തായി മാറിയിരിക്കുകയാണ്. ലോകത്താകെ ഒരു ലക്ഷത്തിലും കൂടുതൽ ആളുകൾ മരണപ്പെട്ടു കഴിഞ്ഞു.ഈ അവസ്ഥയിൽ നിന്നും രക്ഷനേടാൻ ഓരോ മനുഷ്യനും വ്യക്തി ശുചിത്വം പാലിക്കണം. വീടുകളിൽ നിന്നും പുറത്തിറങ്ങാതിരിക്കണം. കാരണം നാം മനസിലാക്കണം, ഈ രോഗത്തിന് ഒരു പ്രതി മരുന്നു പോലും കണ്ടു പിടിച്ചിട്ടില്ല. ഇരുപത്തിമൂന്ന് ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇനിയും രോഗികളുണ്ടാകുമോ അതോ മരണ നിരക്കുകൾ കൂടുമോ എന്നത് ഇല്ല എന്ന് പറയാൻ ആരക്കും കഴിയുകയില്ല.മുന്നോട്ട് നീക്കിയ വലിയൊരു ആപത്തിനെ കഴിവതും ഒഴിവാക്കിനായി.ഇപ്പോൾ രാജ്യമൊട്ടാകെ അടച്ചിട്ടിരിക്കുകയാണ് .സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാവില്ല.അവർ എന്നാൽ നമ്മോട് ആവശ്യപ്പെടുന്നത് വീട്ടിൽ തന്നെ ഇരിക്കാനാണ്. സോപ്പും, സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ കഴുകുവാനാണ് .അവർ മറ്റൊന്നു കൂടി പറയുന്നു, "ഞങ്ങൾ നിങ്ങൾക്കവേണ്ടി ജോലി ചെയ്യുന്നു. നിങ്ങൾ ഞങ്ങൾക്കായി വീട്ടിലിരിക്കൂ" എന്ന്.എത്രയോ രാത്രികൾ ഉറങ്ങാതെ എത്രയോ മണിക്കൂറുകളോളം വെളളം പോലും കുടിക്കാതെ അവർ ജോലി ചെയ്യുന്നു. ഒരോരുത്തരും സ്വയം ശുചിത്വമുള്ളവരായാൽ ഏതൊരു വൈറസിനേയും നേരിടാൻ കഴിയും പരിശ്രമിച്ചാൽ വിജയമുറ വ്യക്തിഗത അകലം പാലിച്ച്,ശുചിത്വം പാലിച്ച്, നമുക്ക് മുന്നേറാം. നാളെയിനി ഇങ്ങനെയൊരു വിപത്തിന് ലോകം സാക്ഷിയാവാതിരിക്കട്ടെ.

ലയന ടി
8 H കൂടാളി എച്ച് എസ് എസ്
ഉപജില്ല
മട്ടന്നൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കണ്ണൂർ