കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

21:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നമ്മുടെ ജീവിതത്തിലെ അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആ തെറ്റിന് നാം വലിയ വിലയാണ് നൽകേണ്ടി വരുന്നതെന്ന് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്. ശുചിത്വത്തെ പ്രധാനമായും രണ്ട് തരത്തിലാണ് തിരിച്ചിരിക്കുന്നത്. വ്യക്തിത്വ ശുചിത്വവും പരിസര ശുചിത്വവും. വ്യക്തിത്വ ശുചിത്വമെന്നാൽ നാം നമ്മുടെ ശരീരത്തിന് നൽകുന്ന ശുചിത്വമാണ്.ഉദാഹരണമായി നമ്മുടെ ദൈനംദിന കാര്യങ്ങളിൽ ഉൾപ്പെട്ട പല്ലുതേയ്പ്പ്, കുളി, നല്ല വസ്ത്രധാരണം, നഖം വെട്ടൽ, മുടി വൃത്തിയാക്കൽ എന്നിവ യെല്ലാം. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതാണ് പരിസര ശുചിത്വം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ (കോവിഡ് 19) നാം ശുചിത്വം ശീലമാക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ ശുചിത്വത്തിലൂടെ നമുക്ക് പല രോഗങ്ങളെയും തടയാൻ സാധിക്കും. നിലവിലുള്ള സാഹചര്യത്തിൽ വൃത്തിയായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതു വഴി കൊറോണ വൈറസിനെ നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടത്തി വിടാതിരിക്കാം. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമായ ശുചിത്വം എങ്ങനെ രോഗപ്രതിരോധ വുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മേൽപ്പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.ശുചിത്വം നമുക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനം ചെയ്യുന്നു. "എവിടെ ശുചിത്വമുണ്ടോ അവിടെ എപ്പോഴും സുരക്ഷിതമായിരിക്കും".

അനുഗ്രഹ ആർ. എസ്
5 D കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം