സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/നാമൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാമൊന്നായ്

ഒറ്റക്കെട്ടായി നാം പോരാടീടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകീടേണം സോപ്പിനാലെ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
നന്നായകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണംതാനും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പ്പെടുത്തൂ
ധാർമ്മികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഓഖി, സുനാമിയെ നേരിട്ടൊരാ
ധീരരാം സോദരരുണ്ടിവിടെ
എത്രയും വേഗം തുരത്തിടാനായ്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്.
 

ഫെബിന പി എസ്
3 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത