എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/സുന്ദര ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര ലോകം

മനുഷ്യനും പ്രകൃതിയും ഇണങ്ങിയുള്ള ഈ ജീവിതത്തിൽ നമുക്ക് ഒട്ടനവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ടു ലോകമഹായുദ്ധത്തിനു നമ്മുടെ ഭൂമി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ....കൊറോണ ലോകത്തെ തന്നെമാറ്റി മറിച്ച മഹാമാരി. എല്ലാവിടെയും ഇത് പടർന്നു പകരുകയാണ്.നാം ഓരോരുത്തരും ഇതിന് സാക്ഷ്യം വഹിക്കുന്നു. ചൈനയിൽ വൻ നാശം വിതച്ച് ആരംഭിച്ച കൊറോണ മറ്റ് രാജ്യങ്ങളിലും ഇന്ന് ഭീതി ഉണർത്തുന്നു. ഓരോ രാജ്യങ്ങളിൽ ആയി ഇത് വ്യാപിക്കുകയാണ്. ഇന്ന് ഇന്ത്യയിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വാഴ്ത്തപ്പെടുന്ന നമ്മുടെ കേരളത്തിലും പേടിപ്പെടുത്തുന്ന ഒരു സംഭവമായി ഇത് മാറിയിരിക്കുന്നു.
ഇതും ഒരു യുദ്ധമാണ്, കൊറോണ എന്ന മഹാമാരിക്കെതിരെ നാം പോരാടും. സർക്കാർ നമ്മുടെ ഒപ്പം ഉണ്ട്. ചുമയ് ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ട് വായ് മൂടുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, സാനിറൈറസർ ഇടക്കിടെ കൈകളിൽ പുരട്ടുക, സാമൂഹിക അകലം പാലിക്കുക, ഈ ലോക്ക്‌ഡൗണിൽ പരമാവധി വീടുകളിൽ തന്നെ കഴിയാൻ ശ്രമിക്കുക. ഇതെല്ലാം നാം കൊറോണ എന്ന മഹാമാരിക്കെതിരെ എടുക്കേണ്ട ആയുധങ്ങൾ ആണ്. ഒരു നല്ല മനസ്സ് ഉണ്ടെങ്കിൽ ഒത്തെരുമ ഉണ്ടെങ്കിൽ നമുക്ക് കൊറോണയെ വേരോടെ പിഴുത് എറിയാം....
                                                  "വീട്ടിലിരിക്ക‌ൂ...........സ‌ുരക്‌ഷിതരാക‌ൂ"
                                                                                                                                                                                                
                                                                                                                

അനന്തക‌ൃഷ്‌ണൻ. ജെ
7 D എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം