(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി കൊറോണ
നന്ദി കൊറോണ.... നിനക്കു നന്ദി
'നീ' എന്ന പേടിയീ ഭൂവിൽ നിറച്ചതിനു നന്ദി
നിന്നെ ഭയന്നവർ താഴിട്ടുപൂട്ടി
യെത്ര ബാറുകൾ പല വേശ്യാലയങ്ങൾ
നിന്നെപ്പേടിച്ച് പിരിഞ്ഞതോയെത്ര
കുറ്റം പിറക്കും പല കൂട്ടങ്ങൾ.
എന്തിനും ഏതിനും നേരമില്ലെന്നൊഴിഞ്ഞവ-
രിന്നേതോ എപ്പോഴും വീടിന്നകത്തളം
വായുവും, വെള്ളവും നിന്നിനാൽ ശുദ്ധിയായ്
നീയാൽ പിറന്നതോ പ്രശാന്തിതൻ തീരവും.