ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALINIMS1982 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാതൃക | color=2 }} <center> <poem> കേരളമെന്നൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃക

കേരളമെന്നൊരു പേരുകേട്ടാൽ
ഇന്നു നമുക്ക് അഭിമാനിച്ചിടാം
കാരണം നാമെല്ലാം കേരളീയർ.... ദൈവത്തിൻ സ്വന്തം നാടാണിതല്ലോ

ലോകമൊട്ടാകെ നാശംവിതച്ചൊരു
കീടാണു ഇവിടെയും എത്തിയല്ലോ
നോവൽ കൊറോണ എന്നുള്ള നാമത്തിൽ
നമ്മിലും ഭീതിപരത്തിയല്ലോ

മറ്റുള്ള നാടുകൾ കേവലം ഭീരുക്കൾ
അടിയറ വച്ചു ഇവന്റെ മുന്നിൽ
കേരളം നമ്മുടെ കേരനാട്
തുരത്തും ഇവനേയും ധൈര്യമായി

ടീച്ചറും മുഖ്യമന്ത്രിയും എല്ലാം
ഒത്തൊരുമിച്ചു കൈകോർത്തു നിന്നു.
മുതിർന്നവർ കുട്ടികൾ എല്ലാരും ഉൾപ്പെടെ
ലോക്ഡൗണിലല്ലോ പങ്കുചേർന്നു.

ഒത്തൊരുമിച്ചു നാം നിന്നപ്പോളങ്ങനെ
കേരളം ലോകത്തിൻ മാതൃകയായ്.
 

അൽഷിഫ പിഎസ്
10 B ഗവ. എച്ച് എസ് എസ് പുതിയകാവ്
എൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത