21:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P.M.D.U.P.S.Cheppad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചിന്ത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതമായി പ്രദോഷമായി,
ദിനരാത്രങ്ങൾ ഓരോന്ന് കടന്നുപോകവേ
ദിനം ഏത് തീയതി ഏതെന്നറിയാെതെ
പകച്ചു ഞാൻ നിൽക്കവേ
കൊറോണയും ലോക്ഡൗണും
എന്റെ ചിന്താധാരയെ മുറിപ്പെടുത്തി
വിജനമാം വീഥിയും ഒഴിഞ്ഞ തെരുവും
നൽകി എന്നിൽ തിരിച്ചറിവുകൾ
അഹന്ത എന്ന മൂടുപടം മാറ്റണം
ചിന്തയെന്നിൽ ഗ്രസിക്കുമ്പോൾ
അഹോരാത്രം സ്വജീവൻ
ബലി നൽകുന്നവരെഓർത്തുപോയി
സ്മരണ വേണം നമുക്കെപ്പോഴും
നമ്മെ കരുതുന്ന ജനങ്ങളോട്
ഈശ്വരനെ വിസ്മരിച്ച് ലോകം വേണ്ടെന്ന് ഞാനുറച്ചു ...