ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/കല്ലിൻറെ കഥ
കല്ലിൻറെ കഥ
ലോകം ഉണ്ടായത് മുതൽ ഞാനുണ്ട്. ഞാൻ ഒരു മലയരികിലാണ് താമസിച്ചിരുന്നത്. ഞാൻ ഒരു മഴയോടൊപ്പം ലോകം ചുറ്റി കാണാനിറങ്ങി. അങ്ങനെ ഒരു വഴിയരികിൽ എത്തി. കുറേ കഴിഞ്ഞപ്പോൾ കുറേ വാഹനങ്ങൾ അതുവഴി ചീറി പാഞ്ഞു പോയി. അപ്പോഴേക്കും എൻറെ ദേഹം മുഴുവൻ ചെളി നിറഞ്ഞു. വീണ്ടും മഴ വന്നു. ഞാൻ ഒഴുകി ഒരു നദിയിലേക്ക് വീണു. എൻറെ ദേഹത്തെ അഴുക്കൊക്കെ പോയി. ഞാൻ നദിയിലൂടെ കുറേ ദൂരം ഒഴുകി. ഞാൻ ഉരുണ്ട് മിനുസമുള്ളതായി മാറിയിരുന്നു.
|