ഉപയോക്താവ്:43254
- {{BoxTop1
| തലക്കെട്ട്= അശ്രദ്ധയിൽ പൊലിഞ്ഞ ജീവൻ | color= 3
അശ്രദ്ധയിൽ പൊലിഞ്ഞ ജീവൻ ലോകത്തൊട്ടാകെ പിടിച്ചുകുലുക്കിയ കൊറോണയെ കുറിച്ചുള്ള വാർത്തകൾ കേൾക്കുകയാണ് അച്ഛനും അമ്മുവും. അച്ഛൻറെ പേര് രമേശ് അമ്മയുടെ പേര് ധന്യ. ഇവരുടെ മക്കളാണ് രണ്ടു വയസ്സുള്ള അമ്മു. ലോക്ഡോൺ പ്രഖ്യാപിതമായ ഈ സമയത്ത് ആരും പുറത്തിറങ്ങാറില്ല. അതുതന്നെയാണ് അമ്മുവിൻറെ വീട്ടിലെ കാര്യവും. അതിനാൽ അവർ വിഷമകരമായ അവസ്ഥയിൽ കടന്നുപോവുകയാണ്. ഓരോ ദിവസവും എണ്ണി എണ്ണി കഴിയുന്നതാണ് അവരുടെ അവസ്ഥ. ഒരു ദിവസം അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുകയാണ് ചേട്ടാ സാധനങ്ങൾ എല്ലാം തീർന്നു അത്യാവശ്യ സാധനങ്ങൾ വാങ്ങി വരുമോ ?. ആ സമയത്താണ് വീട്ടിൽ ഒരു ഫോൺ കോൾ വരുന്നത്. ഫോൺ വന്നതിനുശേഷം അമ്മുവിൻറെ അച്ഛൻ വിഷമത്തിലാണ് . ധന്യ സാവധാനം കാര്യമന്വേഷിച്ചു അപ്പോഴാണ് ആണ് ധന്യ കാര്യങ്ങൾ അറിയുന്നത്. വിദേശത്തുനിന്ന് എത്തിയ രമേശിനെ ചേട്ടന് കൊറോണയാണെന്ന്. ചേട്ടനെ കാണാൻ പോകണമെന്ന് രമേശൻ വാശിപിടിച്ചു. ധന്യയുടെ മുഖത്ത് ഭയമുണ്ടായിരുന്നു. തനിക്ക് രോഗം വരില്ല എന്ന് വിചാരിച്ച് ചേട്ടനെ കാണാൻ രമേശൻ പോയി.
കുറച്ചു ദിവസങ്ങൾ കടന്നുപോയി വീട്ടിൽ എല്ലാവർക്കും കൊറോണ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ആശുപത്രി അധികൃതർ വീട്ടിലെത്തി പരിശോധന നടത്തുകയും കൊറോണ അവർക്ക് സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിയിൽ അവരെ ഐസലേറ്റ് ചെയ്തു. രോഗപ്രതിരോധശേഷി കുറഞ്ഞ അമ്മുവിന് കോറോണയെ അതിജീവിക്കാൻ കഴിഞ്ഞില്ല. അമ്മു ഓർമ്മയായി . രമേശൻ ചെയ്ത ഒരു ചെറിയ തെറ്റ് അദ്ദേഹത്തിൻെ കുഞ്ഞിനെ തന്നെ നഷ്ടമാക്കി. പിന്നെയുള്ള കാലം ആശുപത്രി അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് വിങ്ങിവിങ്ങി ജീവിച്ചു. ഈ കുടുംബത്തിൻറെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ! വീട്ടിലിരിക്കൂ സുരക്ഷിതരാവൂ. അനില A R