ഉപയോക്താവ്:D.V.N.S.S.H.S.S. POOVATTOOR

Schoolwiki സംരംഭത്തിൽ നിന്ന്
D.V.N.S.S.H.S.S. POOVATTOOR
വിലാസം
പൂവറ്റൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2010Dvnsshsspoovattoor




ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ കുളക്കട പഞ്ചായത്തിന്‍ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂര്‍. ഇവിടെ 1935 ല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ 655 ന൩റായി രജിസ്റ്റര്‍ ചെയ്ത് ഒരു എന്‍. എസ്.എസ്. കരയോഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഭലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂര്‍ത്തിയാക്കുവാനും സാധിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവണ്‍മെന്‍റെ പ്രൈമറി സ്ക്കൂള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രൈമറി സ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊട്ടടുത്ത ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കുന്നതിന് പത്തു മൈല്‍ അധികം ദൂരത്തില്‍ നടന്നു പോകേണ്ടിയിരുന്നു. അന്ന് കുളക്കടയില്‍ പ്രവര്‍ത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ അയിരുന്നു. താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവര്‍ത്തകര്‍ കര്‍മ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു. തല്‍ഫലമായി 1949, 1950 വര്‍ഷാരഭത്തില്‍ ഇവിടെ കരയോഗത്തിന്‍റെ മാനേജുമെന്‍റില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആരഭിക്കുന്നതിന് ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം ലഭിച്ചു. ഇവിടെ ഉണ്ടായിരുന്ന കരയോഗം വക കെട്ടിടവും നിയമപ്രകാരം ആവിശ്യമായ സ്ഥലവും വിട്ടുകൊടുത്തു. സ്ക്കൂള്‍ ഭരണത്തിന് 2 അംഗ സമിതിയും പ്രത്യേഗമായി സ്ക്കൂള്‍ ബൈലയിലും നിലവില്‍ വന്നു. സ്ക്കൂള്‍ പടിപടിയായി അഭിവൃദ്ധി പ്രാവിച്ച് കുളക്കട ഉപജില്ലയിലെ ഒന്നാമത്തെ അപ്പര്‍ പ്രൈമറി സ്ക്കൂള്‍ ആയി ഉയര്‍ന്നു. 1984 ല്‍ ഹൈസ്ക്കൂള്‍ ആയി 2000 ല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ ആയും ഈ യു.പി.എസ്. അപ്ഗ്രയ്ഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂളിന് കെ.ഇ.ആര്‍ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങള്‍ ഉണ്ട്.  എച്ച്.എസ്.എസ്.  വിഭാഗത്തില്‍ രണ്ടു സയന്‍സ് ബാച്ചുകളും ഒരു
ഹുമാനിറ്റി ബാച്ചും പ്രവര്‍ത്തിക്കുന്നുണ്ട്.  ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, ക൩യൂട്ടര്‍ ലാബ് ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്ക്കൗട്ട് & ഗൈഡ്
  • സയന്‍സ് ക്ലബ്
  • ആര്‍ട്ട്സ് ക്ലബ്
  • വിദ്യാരംഗം
  • ഔഷധത്തോട്ടം

മാനേജ്മെന്റ്

  1. സ്ക്കൂള്‍ മാനേജര്‍മാര്‍
  • ബ്രഹ്മശ്രീ എന്‍ മഹേശ്വരന്‍ പോറ്റി
      *ശ്രീ. എന്‍. നാരായണണ്‍ നായര്‍
      *ശ്രീ. ആര്‍. ശങ്കരന്‍ നായര്‍
      *ശ്രീ. കെ. രാഘവന്‍ പിള്ള
     * ശ്രീ. എന്‍. ഗോപാല പിള്ള
      *ശ്രീ. കെ. ഭാസ്കരന്‍ നായര്‍
      *ശ്രീ. എസ്. കരുണാകരന്‍ നായര്‍
      *ശ്രീ. കെ. തങ്കപ്പന്‍ നായര്‍
      *ശ്രീ. പി. എന്‍ രാഘവന്‍ പിള്ള
      *ശ്രീ. കെ. അപ്പുക്കുട്ടന്‍ നായര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.072433" lon="76.75272" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.056159, 76.747227 dvnsshsspoovattoor </googlemap>

"https://schoolwiki.in/index.php?title=ഉപയോക്താവ്:D.V.N.S.S.H.S.S._POOVATTOOR&oldid=83662" എന്ന താളിൽനിന്ന് ശേഖരിച്ചത്