ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/അമ്മ

19:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43043 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ | color= 2 }} <center> <poem> പിച്ചവയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

പിച്ചവയ്ക്കുമ്പോൾ കാലിടറിയാൽ
കോരിയെടുത്തുമ്മ തരുമെൻ അമ്മ.

കൂടെ കളിക്കാൻ രസിക്കാൻ
എൻ കുടെയുണ്ടെന്റ്റെ അമ്മ.

തഴുകിയും തലോടിയും താരാട്ടുപാടിയും
കഥകൾ പറഞ്ഞും ഉറക്കുമെൻ അമ്മ.

തെറ്റിൽ നിന്ന് എന്നെ നേർവഴി കാണിച്ച
നേരായ മാർഗമാണെൻ അമ്മ.

എന്തിനും ഏതിനും സ്നേഹം വിളമ്പുന്ന
വാത്സല്യമാണെന്റെ അമ്മ.

നിത്യമായ സ്നേഹത്തിന്റെ
ഉറവിടമാണെന്റെ അമ്മ.

നെവീൻ ജോസഫ്
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനതപുരം നോർത്ത് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത