ഗവ. യു. പി. എസ് ശാസ്താംതല/അക്ഷരവൃക്ഷം/കൊറോണ - കോവിഡ് 19
കൊറോണ - കോവിഡ് 19
പ്രിയമുള്ളവരെ, ഈ അടുത്ത കാലത്തായി നമ്മെ ഏറെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന വൈറസ് ബാധയുടെ പേരാണ് കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നുമാണ് ഈ രോഗം ആരംഭിച്ചത്. ജനങ്ങളെല്ലാം വളരെ ഭീതിയിലാണ്. ഈ അവസരത്തിൽ വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ നാം പ്രധാനമായും ചില കാര്യങ്ങൾ ചെയ്യാണ്ടതുണ്ട്.
നാമെല്ലാവരും ഒറ്റക്കെട്ടായ് നിന്നാൽ മാത്രമേ നമുക്ക് ഈ വൈറസ് ബാധയെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ.ഈ വൈറസ് എല്ലാവരേയും ഭീതിയിലാഴ്ത്തി. വൈറസിനെ തുരത്താനായി ഭയവും ആശങ്കയുമല്ല വേണ്ടത്, ജാഗ്രതയാണ്. ജാഗ്രതയോടുകൂടിയുള്ള പ്രതിരോധമാണ്. അങ്ങനെയെങ്കിൽ ഈ മഹാമാരിയെ നമുക്ക് ലോകത്തുനിന്നും തുരത്താൻ കഴിയും.ഓർക്കക, രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കുന്നതാണ്.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |