ജി എഫ് എൽ പി സ്കൂൾ കവ്വായി/അക്ഷരവൃക്ഷം/സ്വർണ്ണ മീനും കാക്കയും

19:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cups1935 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/സ്വർണ്ണ മീനും കാക്കയും | സ്വർണ്ണ മീനും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വർണ്ണ മീനും കാക്കയും

ഒരു കുളത്തിൽ ഒരു സ്വർണ്ണമീൻ ഉണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ. "അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക് എന്ത് ഭംഗിയാണെനിക്ക്." സ്വർണ്ണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും. അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണ്ണനിറത്തിൽ വെട്ടിത്തിളങ്ങുന്നത് കണ്ണിൽപ്പെട്ടു. അയ്യടാ...! അതൊരു സ്വർണ്ണമീനാണല്ലോ. കാക്കച്ചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു. കാക്കച്ചേട്ടൻ വേഗം സ്വർണ്ണമീനിനെ ഒറ്റക്കൊത്ത്. ഭാഗ്യത്തിന് സ്വർണ്ണമീനിന്റെ ഒരു ചിറകിനു മാത്രമേ കൊത്ത് കൊണ്ടുള്ളൂ. സ്വർണ്ണ മീനിന് നന്നായി വേദനിച്ചു. തനിക്ക് ഭംഗി കൂടുതലുള്ളതു കൊണ്ടാണ് എന്നെ കാക്ക കൊത്താൻ വന്നതെന്ന് സ്വർണ്ണമീനിന് മനസ്സിലായി. അതോടെ സ്വർണ്ണമീൻ തന്റെ അഹങ്കാരം ഉപേക്ഷിച്ചു. ഒറ്റയ്ക്ക് കളിക്കാതെ മറ്റു മീനുകളോടൊപ്പം അവൻ കളിക്കാൻ തീരുമാനിച്ചു.





അപൂർവ്വ ജയൻ വി വി
മൂന്നാം തരം [[|ജിഎഫ്എൽപിഎസ് കവ്വായി]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ