19:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Imupschool(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം | color= 2 }} <center> <poem> സമുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമുദ്ര തീരത്തിന്നരികത്തൊരു
പച്ചപ്പുതപ്പിൽ പൊതിഞ്ഞൊരു
മലഞ്ചെരുവിൽ ഒരു നാടുണ്ട്
കേരളമെന്നൊരു നാടുണ്ട്
കാട്ടാറുകളുടെ കള കള സംഗീതം
ഇളം തെന്നലിലാടുന്ന
ഇലകളുടെ ഈണം
കിളികൾതൻ കളകൂജനം കേട്ടുണരും
ശബ്ദ മുഖരിതമായ വനങ്ങളും
ചാഞ്ചാടിയാടുന്ന വയലേലകളിൽ
നെൽച്ചെടിമണികൾ കൊത്തിപ്പെറുക്കും
വെള്ളകൊക്കുകളെ കാണുവാൻ
എന്തുരസമെന്തൊരാനന്തം