ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ

Schoolwiki സംരംഭത്തിൽ നിന്ന്
ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2010Ijhsvadayar



ചരിത്രം

ഇന്‍ഫന്റ് ജീസ്സസ്സ് ഹൈസ്കൂള്‍ വടയാര്‍ 1975-ല്‍ സര്‍വ്വാദരണീയനായ സിറിയ്ക് മണ്ണാശ്ശേരി അച്ചന്റെ ശ്രമത്താലും,വൈക്കം എം എല്‍ എ യും മന്ത്രിയുമായിരുന്ന ശ്രീ പി.എസ്.ശ്രീനിവാസന്റെ താല്പര്യത്താലും ആഗസ്റ്റ് 8 ന് ഉതുപ്പറമ്പ് പുരയിടത്തില്‍ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. 1976-മെയ്യില്‍ 12 ക്ലാസ്സ് മുറികളുളള ഇരുനിലക്കെട്ടിടം പണിതീര്‍ക്കുകയും 1976 ജുണ്‍ 1 ന് ആദരണീയ, ഫെറോനാ വികാരി (വൈക്കം) ജോര്‍ജ്ജ് ചിറമേല്‍ അച്ചന്‍ ആശീര്‍വദിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. എട്ടാം തരത്തില്‍ ആറ് ഡിവിഷനുകളിലായി 236 വിദ്യാര്‍ത്ഥികളും 8 അധ്യാപകരുമായി തുടക്കം കുറിച്ചു ആദ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ കെ ജെ എബ്രഹം ആയിരുന്നു

'കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ വടയാര്‍ ഗ്രാമത്തില്‍ സ്റ്റിതി ചെയ്യുന്ന സ്കൂളാണു ഇന്‍ഫന്റ് ജീസസ്ഹൈസ്കൂള്‍ '.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു 2 നില കെട്ടിടം ഉണ്ട്.6 ക്ലാസ്സ് മുറികളും 1 ലൈബ്രറിയും ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട് .കൂടതെ ഒരു maltimedia ഹാളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-87
1987-2000
2000-2002
2002-2007
2007-2008

വഴികാട്ടി