ഗവ എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം


കേരളമെന്നൊരു നാടുണ്ടേ
സുന്ദരമായൊരു നാടാണേ
പുഴുകളുമുണ്ടേ അരുവിയുമുണ്ടേ
നല്ലവരായ മനുഷ്യരുമുണ്ടേ

നാനാജാതി മതസ്ഥർ
ഒരമ്മ മക്കൾ പോലെ വസിക്കും
കേരള നാട് സുന്ദര നാട്
കേരളനാട് മനോഹര നാട്

അന്നൊര നാളിൽ നിപയാം
വൈറസെത്തി കേരള നാട്ടിൽ
ഒരുമയും ജാഗ്രതയുമായി നാം
ഒറ്റക്കെട്ടായി തോൽപ്പിച്ചവനെ

വേറൊരു നാളിൽ പ്രളയം വന്നു
കേരളമാകെ വിറച്ചപ്പോൾ
ഒരുമയും സ്നേഹവും കരുതലുമായി
നാമതിജീവിച്ചു പ്രളയത്തേയും

ഇപ്പോഴിവിടെ മഹാമാരിയായി
കൊറോണയെന്നൊരു ഭീകരനെത്തി
ഒരുമയുമറിവും കൈമുതലാക്കിയ
കേരളമക്കൾ എടുത്തെറിഞ്ഞേ കൊറോണയെ..

 

അഭിജിത് എ
4 ഗവ. എൽ.പി.എസ്. കാഞ്ഞിരംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത