ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/പക്ഷിയുടെ കാരുണ്യം
പക്ഷിയുടെ കാരുണ്യം
മീനുവും അമ്മുവും അമ്മിണിയുടെ മക്കളാണ്. മീനു വളരെ പാവമാണ്. അമ്മുവാകട്ടെ വികൃതി കുട്ടിയും വീട്ടുജോലികളിൽ അമ്മയെ അമ്മു സഹായിക്കുമായിരുന്നു. ഒരു ദിവസം അമ്മുവും മീനുവും കാട്ടിലേക്ക് കളിക്കാൻ പോയി അപ്പോൾ ഒരു പക്ഷി കാലിൽ പരിക്ക് പറ്റി അവിടെ കിടക്കുന്ന തുകണ്ടു. അപ്പോൾ അമ്മു പറഞ്ഞു 'മീനു നമുക്കിതിനെ രക്ഷിക്കണം.' 'ഞാനില്ല ഇതിനു വേണ്ട മരുന്ന് പുഴയ്ക്ക് അക്കരെയാണ് അവിടെ പുലിയും ആനയുമൊക്കെയുണ്ടാവും ' മീനു പറഞ്ഞു. അതു 'ശരിയാണ് എങ്ങനെയെങ്കിലും മരുന്നിൻ്റെ ഇല പറിച്ച് ഈ പക്ഷിയെ രക്ഷിക്കണം' അമ്മു പറഞ്ഞു. അവർ സംസാരിച്ചിരിക്കുമ്പോൾ ഒരു തത്ത അതുവഴി പറന്നു വന്നു. അപ്പോൾ തത്ത ചോദിച്ചു 'എന്താണ് പറ്റിയത്? 'ഈ പക്ഷിയുടെ കാലിൽ പരിക്ക് പറ്റിയിരിക്കുന്നു ഇതിനെ രക്ഷിക്കണമെങ്കിൽ പുഴയ്ക്ക് അക്കരെയുള്ള ഒരില പറിച്ചു കൊണ്ടുവരണം ' ആ ഇല നീ പറിച്ചു കൊണ്ടുവരുമോ? അമ്മു തത്തയോട് ചോദിച്ചു.അതിനെന്താ ഞാൻ പറിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് തത്ത പറന്നു പോയി ആ ഇല പറിച്ചു കൊണ്ടുവന്നു.അമ്മു ഇല പിഴിഞ്ഞ് അതിൻ്റെ നിര് പക്ഷിയുടെ കാലിൽ വച്ചു കെട്ടി. പക്ഷി മെല്ലെ മെല്ലെ പറക്കാൻ തുടങ്ങി. അത് അമ്മുവിനോടും തത്തയോടും നന്ദി പറഞ്ഞ് അവിടുന്ന് പറന്നു പോയി. അമ്മുവും മീനവും വീട്ടിലേക്കോടിപ്പോയി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. അങ്ങനെ കുറേ ദിവസം കടന്നു പോയി. ഒരു ദിവസം മീനു മുറ്റത്ത് നിന്നു കളിക്കുമ്പോൾ ഒരു പൂമ്പാറ്റയെ കണ്ടു. അവൾ അതിനെ പിടിക്കാൻ അതിൻ്റെ പിറകെ ഓടി. ഓടിയോടി അവൾ കാടിൻ്റെ നടുവിലെത്തി.അവൾ പേടിച്ച് നടക്കുമ്പോൾ ഒരു വേടൻ്റെ വലയിൽ വീണു. അവൾ ഉറക്കെ നിലവിളിച്ചു അയ്യോ രക്ഷിക്കണേ......' മീനുവിൻ്റെ നിലവിളി കേട്ട് ഒരു പക്ഷി അവിടെയെത്തി. 'അയ്യോ ഇത് എന്നെ രക്ഷിച്ച അമ്മുവിൻ്റെ സഹോദരിയല്ലേ ' ഇവളെ എങ്ങനെയെങ്കിലും രക്ഷിക്കണം. പക്ഷി അതിൻ്റെ കൊക്കു കൊണ്ട് വല കൊത്തി മുറിച്ച് മീനുവിനെ രക്ഷിച്ചു. അപ്പോൾ മീനുവിനു മനസിലായി ആ പരിക്കുപറ്റിയ പക്ഷിയാണതെന്ന്. മീനു പക്ഷി യോട് നന്ദി പറഞ്ഞ് വീട്ടിലേക്കോടി. വീട്ടിലെത്തി അമ്മയോടും അമ്മുവിനോടും നടന്നതെല്ലാം പറഞ്ഞു. അന്നു മുതൽ മീനു നല്ല കുട്ടിയായി മാറി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ