18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ വിടരും കേരളം
പുഞ്ചിരി തൂകും കേരളം
ഭൂമിയ്‌ക്കൊപ്പം കറങ്ങുന്നു
ലോകത്തെല്ലാം അറിയുന്നു
ദൈവത്തിന്റെ നാടായ
ജീവൻ നൽകും നാടായ
ചേർത്ത് പിടിക്കും നാടായ
കേരളം എന്നുടെ നാടാണ് .
മലയാളനാടായ കേരളത്തിൽ
അനന്തപുരിയുടെ ഒരു കോണിൽ
അറിവ് നിറയ്ക്കും ചാങ്ങ സ്കൂളിൽ
പിച്ച വയ്ക്കുന്ന കുരുന്നു ഞാൻ '
അക്ഷരമുത്തുകൾ കോർത്തുവെച്ചു
സംഖ്യാ മണികൾ ജപിച്ചുകൊണ്ട്
പൊതുവിജ്ഞാനവുംഉരുവിട്ടുകൊണ്ട്
ആഗോള ജാലകം തുറന്നു മുന്നിൽ
മാതൃഭാഷയാം മലയാളത്തിനൊപ്പം
നുണയുന്നു ഞാനാംഗലേയവും
ദേശിയ നാടായ ഹിന്ദ് രാജ്യത്തിന്റെ
രാഷ്ടഭാഷയും ഞാൻ രുചിച്ചിട്ടുണ്ട്
വിജ്ഞാന നാടിതെന്റെ നാട്
ആൻലിയോ.എസ് പി
4 A ഗവ.എൽ.പി.എസ്.ചാങ്ങ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത