കേളകം

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എം വി മാത്യു (സംവാദം | സംഭാവനകൾ) ('കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽപ്പെട്ട ഒരു പട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽപ്പെട്ട ഒരു പട്ടണമാണ് കേളകം. ഈ പട്ടണത്തോട് ചേർന്ന് ശാന്തവും സുന്ദരവും പ്രകൃതിരമണീയവുമായ ഒരു ക്യാമ്പസാണ് കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. പ്രവേശന കവാടത്തോട് ചേർന്ന് മൂന്ന് നിലയിൽ ഉയർന്ന് നിൽക്കുന്ന ഹയർ സെക്കണ്ടറി കെട്ടിടം. വിശാലമായ മൈതാനത്തിൻെറ ഓരംചേർന്ന് പാരമ്പര്യത്തിൻെറ പ്രൗഡി വിളിച്ചോതി നെല്ലിമരങ്ങളുടെ ലാളനയേറ്റു നിൽക്കുന്ന ഹൈസ്കൂൾ വിഭാഗം. കേളകത്തിൻെറ ഗ്രാമീണ ശാലീനതയും നൈർമ്മല്യവും നഷ്ടപ്പെടാത്ത ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകി കേളകീയരുടെ ഹൃദയമായി ഉയർന്ന് നിൽക്കുകയാണ് ക്രിസ്തുശിഷ്യനായ തോമസിൻെറ പേരിൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം.

"https://schoolwiki.in/index.php?title=കേളകം&oldid=832041" എന്ന താളിൽനിന്ന് ശേഖരിച്ചത്