കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
അവളുടെ തലയിൽ ഒരു മുടിപോലും ഇല്ല.എല്ലാം വെട്ടിനശിച്ചു . മൊട്ടകുന്നായ അവളുടെ തലയിൽ മരവിപ്പും ഭയവുംമാത്രം. മെലിഞ്ഞുണങ്ങിയ അവളുടെ ശരീരത്തിൽ വെള്ളത്തിന്റെ ഒരംശം പോലുമില്ല. വികൃതിയായ മനുഷ്യന്റെ വിവേജനമില്ലത്ത പ്രവർത്തനങ്ങൾ അവളെ പൂർണമായി നശിപ്പിച്ചു. ഒരു നാൾ അവളിങ്ങനെ ആയിരുന്നില്ല. അന്ന് ആ കവിളിൽ വിരിഞ്ഞ താമരപ്പൂക്കൾക്ക് സുഗന്ധമുണ്ടായിരുന്നു. മരങ്ങളും പൂക്കളും നിറഞ്ഞ് ആരെയും അസൂയാലുവാക്കുന്നതായിരുന്നു അവളുടെ രൂപം. മഴയുടെ സംഗീതവും, പുൽകൊടികളുടെ ചാഞ്ഞാട്ടത്തിലെ താളവും കണ്ടെത്താൻ പ്രകൃതിയാണ് അവരെ പഠിപ്പിച്ചത്. മനുഷ്യരായ സ്വന്തം മക്കളുടെ പ്രവൃത്തികൾ സഹിക്കാൻ വയ്യാതെ നിലനിൽപ്പിനായുളള അവളുടെ കണ്ണുനീർ പ്രളയമായി, നിലവിളി ഭൂകമ്പമായി ,സുനാമിയായ..,പ്രകൃതിയെ സംരക്ഷിക്കാത്തതുകൊണ്ട് കൊതുകുകളും പ്രാണികളും നിറഞ്ഞു അതിൻെറ ഫലമായി മനുഷ്യർക്ക് പല അസുഖങ്ങളും ഉണ്ടായി .എന്നാൽ മനുഷ്യൻ ഇന്ന് എല്ലാം തിരിച്ചറിയുന്നു. അവർ ഒറ്റക്കെട്ടായി പ്രകൃതിയെ സംരക്ഷിക്കുന്നു .അവർ പ്രകൃതിയിലേക്ക് മടങ്ങി ചെല്ലാൻതുടങ്ങിയിരിക്കുന്നു.വയലുകളെ നശിപ്പിച്ച കെട്ടിടങ്ങൾ പൊളിച്ച് ഇപ്പോൾ തനതായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നു . മരങ്ങൾ വച്ചു പിടിപ്പിക്കുന്നു നല്ലൊരു, നാളേക്ക് തുടക്കം ആവുകയും ചെയ്യുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ