ജി യു പി എസ് വെള്ളിക്കുളങ്ങര/അക്ഷരവൃക്ഷം

17:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 230516b021 (സംവാദം | സംഭാവനകൾ) (' ശുചിത്വം ആരോഗ്യമുള്ള ഒരു തലമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                     ശുചിത്വം 

ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ ശുചിയായി സൂക്ഷിക്കണം .ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നുവരുന്ന വഴികളിലും മറ്റും മാലിന്യങ്ങൾ കൊണ്ടുവന്ന് വലിച്ചെറിയുന്നു .അങ്ങനെ വഴികളും വൃത്തിഹീനമാക്കി കൊണ്ടിരിക്കുകയാണ് മനുഷ്യർ.പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും കത്തിച്ചു നാം ശ്വസിക്കുന്ന വായു പോലും നാം മലിനമാക്കി കൊണ്ടിരിക്കുന്നു .ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നു ,മൃഗങ്ങളെ കുളിപ്പിച്ചും വാഹനങ്ങൾ കഴുകിയും ജലം മലിനമാക്കുന്നു .മണ്ണിൽ പ്ലാസ്റ്റിക് ഇടുന്നതു മൂലം സൂക്ഷ്മജീവികൾ നശിക്കുന്നു .ഇതു മൂലം മാരകമായ പല രോഗങ്ങളും ഉണ്ടാകുന്നു . പോലുള്ള നമ്മുടെ പ്രവർത്തിയും ശുചിത്വമില്ലായ്മയും ആണ് .നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള മാറാരോഗങ്ങൾക്കു നാം അടിമപ്പെട്ട് ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത് .ഇതിൽ നിന്ന് നമ്മുക്ക് മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു .