കോവിഡിൻ രോഗക്കൊടുങ്കാറ്റിൽ മാനവ - ജീവിതം ദു:സ്വപ്ന രൂപമായ് മാറുന്നു.. സൂക്ഷ്മജീവി കൊറോണ പ്രകൃതി തൻ ഭീഷണിയായ് പട നയിച്ചെത്തവേ ജാഗ്രതയോടെ , കരുതലോടെ, കൊടും - തീവ്രത മെല്ലെ കുറഞ്ഞകന്നീടുവാൻ വൃത്തിയും ശുദ്ധിയും ശീലമായ് തീർത്തു നാം. മർത്ത്യജീവൻ കാത്തു കാവലായ് നിന്നിടാം പാരിടമാകെയീ മാരിയിൽ മുങ്ങവേ, കേരളം ജീവന മാതൃകയാകുന്നൂ ഒന്നിച്ചൊരൊറ്റ മനസ്സായ് നീങ്ങിടാം ഇന്നിന്റെ മാരിയെ തൂത്തെറിഞ്ഞീടുവാൻ .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത