സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/വേദനിക്കുന്ന അമ്മ(ലേഖനം)
വേദനിക്കുന്ന അമ്മ
പുഴകളൊക്കെയൊഴുക്കു നിർത്തി വരണ്ടു പോകുന്നു; ചൂടു കൊണ്ടു സഹിക്കവയ്യാ, മേനി പൊള്ളുന്നു. തുള്ളി വെള്ളവുമില്ല, പൈപ്പിൽ കാറ്റു മൂളുന്നു. എന്തു കഷ്ടമിതെന്തു കാലമിതെങ്ങനുണ്ടായി? പഴയ കാലമിതെത്ര വേഗം മാഞ്ഞു പോകുന്നു? പെയ്തു പെയ്തു നനഞ്ഞ രാത്രികൾ ഓർമ്മയാകുന്നു. വയൽ നിറഞ്ഞു കവിഞ്ഞു വെള്ളം തോട്ടിലെത്തുമ്പോൾ ചെറിയ മീനുകൾ കൂട്ടിലാക്കാനാളു വന്നില്ലേ? മണലുവാരി നിറച്ചു ലോറികൾ പാഞ്ഞു പോകുമ്പോൾ, മല തുരന്നു മറിച്ചു വീടുകളവിടെ വയ്ക്കുമ്പോൾ പ്രകൃതി കരയുകയാണു 'മക്കളേ, വേദനിക്കുന്നു ' അരുതു ജനനിയെ മുറിപ്പെടുത്താൻ കൂട്ടുനില്ക്കല്ലേ. കനിവു കാട്ടണമമ്മയോടു കലമ്പിടൊല്ലാ നാം ഇനി വരുന്നൊരു ജനതതിക്കായ് കരുതി വച്ചീടാം വിഭവമൊക്കെയെടുത്തു ചുമ്മാ ധൂർത്തടിക്കല്ലേ ലളിമാക്കൂ ജീവിതം., ധര പുളകമേല്ക്കട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ