കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/കാത്തിരിക്കാം നല്ലതിനു വേണ്ടി ...
കാത്തിരിക്കാം നല്ലതിനു വേണ്ടി ...
അടുത്ത കാലത്തായി ലോകമെങ്ങും പടർന്നു പിടിച്ചിരിക്കുന്ന കോവിസ് 19 എന്ന വൈറസ്സിന്റെ ഭീതിയിൽ ആണല്ലോ നാം ഓരോരുത്തരും എന്താണ് ഈ കൊറോണ വൈറസ്സ് ?. എങ്ങനെയാണ് ഇത് പകരുന്നത്?. എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?. മനുഷ്യരിലൂടെ മാത്രം പടരുന്നതാണ് കൊറോണ എന്നാണ് പഠനങ്ങളിലൂടെ മനസ്സിലാക്കുന്നത്. അതിനാൽ മനുഷ്യരുടെ അടുത്തുളള ഇടപഴകലിലൂടെ വൈറസ് വ്യാപിക്കുന്നു. നമ്മളോരോരുത്തരും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ട കാലമാണിത്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. സാമൂഹ്യ അകലം പാലിക്കണം. മാസ്ക് നിർബന്ധമായും ധരിക്കണം. സോപ്പുപയോഗിച്ച് ഇടക്കിടെ കൈകഴുകുന്നത് ശീലമാക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. അങ്ങനെ ചെയ്താൽ നമുക്ക് അവനവനേയും ഈ സമൂഹത്തേയും സംരക്ഷിക്കാം. നമ്മുടെ ചുറ്റുപാടുമുള്ളവരെക്കുറിച്ചും ചിന്തിക്കേണ്ട ഒരു കാലം കൂടിയാണിത്. നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാനും കഴിയണം. ഭക്ഷണത്തിനോ മരുന്നിനോ വേണ്ടി പ്രയാസപ്പെടുന്നവരുണ്ടെങ്കിൽ അധികാരികളെ അറിയിച്ച് പരിഹാരം ഉണ്ടാക്കാനും നമുക്ക് സാധിക്കണം. പഞ്ചായത്തുകൾ വഴി ഇവയൊക്കെ വീടുകളിൽ എത്തിക്കുന്നുണ്ട്. അവധിക്കാലം കൂട്ടുകാരോടൊത്ത് കളിച്ചു തിമിർക്കാനുള്ള അവസരം കിട്ടാത്തതിൽ നാം ദുഃഖിക്കേണ്ട. ഇനിയുള്ള ഒരുപാട് കാലം നന്നായി ജീവിക്കുന്നതിനു വേണ്ടി കുറച്ചു നാളുകൾ നമുക്ക് വീട്ടിലിരിക്കാം. നമുക്കു വേണ്ടി ഓൺലൈനിൽ ഒരു പാട് പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നിന്നും നൽകുന്നുണ്ട്. പഠന പ്രവർത്തനങ്ങളോടൊപ്പം ചില ചലഞ്ചുകളും നമ്മളേറ്റെടുക്കുന്നു. പറവകൾക്ക് കുടിനീരൊരുക്കിയും പക്ഷികളേയും പൂമ്പാറ്റകളേയും ഇലകളെയുമൊക്കെ നിരീക്ഷിച്ചും കഥകളും പാട്ടുകളുമെഴുതിയും നമുക്ക് വീട്ടുപറമ്പ് വിട്ട് പുറത്തിറങ്ങാതിരിക്കാം. ഈ മഹാമാരിയെ എതിർത്ത് തോല്പിച്ച് ആഹ്ലാദത്തോടെ പുതിയ കൂട്ടുകാരോടൊപ്പം ആർത്തുല്ലസിക്കുന്ന നല്ല നാളുകൾക്കായി കാത്തിരിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Mattannur ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Mattannur ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Kannur ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ