17:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അരുതരുത് | color= 4 }} <center> <poem> വില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതരുത്
വില്ലനായവതരിച്ചിന്നി- വൻ
കൊറോണയെന്ന ഭീകരൻ
മഹാമാരിയായ് പെയ്തിറങ്ങി
അവൻ മണ്ണിൽ വിതച്ചത്
ആപത്തിൻ വിത്തുകൾ മാത്രം!
കൊറോണയെന്ന ഭീകരനെ തുടച്ചു നീക്കാം മണ്ണിൽ നിന്നും
ലോകത്തെ നടുക്കും മഹാമാരിയിൽ
തളരാതെ,പതറാതെ
നമ്മുക്ക് വിജയിക്കാം
അരുതരുത് സൽക്കാരങ്ങൾ
അരുതരുത് ആഘോഷങ്ങൾ
അരുതരുത് ആലിംഗനവും
അരുതരുത് ഹസ്തദാനവും
ഒന്നായിരിക്കാൻ അടുത്തിരിക്കാൻ
ഇന്ന് നമ്മൾ പരസ്പരം
അകലെയാവുക
കരുതലോടെ മുന്നേറുക
ആദരിക്കാം സർക്കാരിനെ,
ആരോഗ്യസേനയെ