ജി യു പി എസ് പിണ്ടിമന/അക്ഷരവൃക്ഷം/രാജാവും പ്രജകളും

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജി.യു.പി.എസ് (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാജാവും പ്രജകളും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാജാവും പ്രജകളും

ഒരിടത്ത് ഒരിടത്ത് മനോഹരമായ ഒരു രാജ്യം ഉണ്ടായിര‍ുന്നു .അവിടത്തെ രാജാവായിരുന്നു ഉഗ്ര ദീപ്ത ചന്ദ്രകുമാരൻ. അദ്ദേഹം സത്സ്വഭാവിയും സത്ഗുണ സമ്പന്നനും സർവോപരി, പ്രജകളുടെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന രാജാവായിരുന്നു അദ്ദേഹം. പ്രജകളുടെ ഏത് പ്രശ്നത്തിലും ഇടപെടുകയും അത് നല്ല രീതിയിൽ തന്നെ പരിഹരിക്കുകയും ചെയ്യും. അതു കൊണ്ട് തന്നെ പ്രജകൾക്ക് രാജാവിനെ വളരെ ഇഷ്ടവുമായിരുന്നു.

അങ്ങനെ എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന സമയത്താണ് ആ രാജ്യത്ത് ഒരു മാറാരോഗം പടർന്നു പിടിച്ചത്. അതിൽ രാജാവും പ്രജകളും ഒരേ പോലെ ഭയപ്പെട്ടു. എങ്കിലും അതിനെ എല്ലാവരും ചേർന് ഒറ്റക്കെട്ടായി നേരിമെന്നും അതിന് എന്തു സഹായവും താൻ നൽകാമെന്നും രാജാവ് ഉറപ്പു നൽകി. ഈ മഹാമാരിയെ ആരും ഭയപ്പെടേണ്ടതില്ലെന്നും തന്റെ പ്രജകളോട് ഒരേ മനസ്സായി ഈ രോഗത്തെ നേരിടാൻ രാജാവ് ആവശ്യപ്പെടുകയായിരുന്നു.ഇതിനായി രാജാവ് ഊണും ഉറക്കവുമപേക്ഷിച്ച് അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരുന്നു. ഈ മഹാരോഗത്തിന്റെ പേര് കൊറോണ എന്നായിരുന്നു.

രാജാവും പ്രജകളും ഒറ്റക്കെട്ടായ് രാപകൽ പ്രവർത്തിച്ചിട്ടും രോഗം മാറുന്നില്ല. അത് പടർന്നു പിടിച്ചു കൊണ്ടിരുന്നു. ധാരാളം പേർ മരിക്കുകയും ചെയ്തു. പ്രജകൾ ഒന്നടങ്കം ഭയന്നു. ഇത് കണ്ട രാജാവ് പ്രജകളോട് പറഞ്ഞു. ഭയമല്ല ', 'ജാഗ്രതയാണ് വേണ്ടത്. വ്യക്തി ശുചിത്വമാണ് ഈ രോഗത്തെ തുരത്താൻ ഏകമാർഗം.എല്ലായ്പ്പോഴും ദേഹം ശുചിയായിരിക്കണം. ആൾക്കൂട്ടം പാടില്ല. എല്ലാവരും അവരവരുടെ വീട്ടിൽ സുരക്ഷിതരായി കഴിയണം. രാജാവിന്റെ വാക്കുകൾ എല്ലാവർക്കും ആശ്വാസവും കരുത്തും നൽകി. രാജാവിന്റെ വാക്കുകൾ എല്ലാവരും അനുസരിച്ചു. അങ്ങനെ ആ മഹാമാരിയെ നാട്ടിൽ നിന്നും തുരത്തി .വീണ്ടും ഗ്രാമത്തിൽ സന്തോഷവും സമാധാനവും കളിയാടി.

ചിന്മയ നിബി
ഗവ.യു.പി.സ്ക‍ൂൾ പിണ്ടിമന
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ