16:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാതൃക | color= 2 }} <center> <poem> മലയാളിയെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാളിയെന്ന പേര് വാഴുന്നു
ഭൂലോകത്തിന് നടയിൽ
കാരണമെന്തെന്ന് ചൊല്ലിയാൽ
കിരീടമെന്ന കോവിഡ്- 19 എന്ന്
ബുദ്ധിജീവികൾ ചൊല്ലിയ
കാലനെ ചവിട്ടി താഴ്ത്തി
പാതാളത്തിന്നറയിൽ.
വാമനനായി അവതരിച്ചത്
വിഷ്ണു വല്ല
സാക്ഷാൽ കേരള വാസികൾ
വടംവലി മത്സരത്തിൽ പിന്നോ-
ട്ടാഞ്ഞ് വിജയത്തിലേക്ക്
ആഞ്ഞു വലിക്കുന്ന
ദൈവത്തിന്റെ സ്വന്തം നാടിന്
തുണ ദൈവം തന്നെ
ജഗത് ജനനിക്ക് കേരനാടിന്റെ മാതൃക