സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ പരിസ്ഥിതി

16:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


 മരമായി പൂവായി പൂമ്പാറ്റയായി
 വായുവായി ജലമായി
 ഏവർക്കും താങ്ങായി പരിസ്ഥിതി
 മരമെല്ലാം വെട്ടി, തളിർ എല്ലാംകൊഴിഞ്ഞു..
മലർവാടിയാം ലോകം
നിർത്താതെ തേങ്ങി.
 വികസനം എന്ന വാക്കിൻ പുറത്ത്
 അഹന്തയുടെ തേരിലേറി
 പടുത്തുയർത്തി ഫ്ലാറ്റും ഫാക്ടറിയും
 കൊടും ചൂടിൽ ഉരുകിയ ഭൂമി
 നിർത്താതെ കരച്ചിൽ തുടർന്നപ്പോൾ
 ഒലിച്ചുപോയി പടച്ചതിൽ പാതിയും
 തിരിച്ചു പിടിക്കാൻ പരിസ്ഥിതിയെ
 മരങ്ങൾ വെച്ച് പുതപ്പിക്കാം
 തളിരിട്ട് മലർ വിരിയിച്ചു
പുതുവസന്തം പിറക്കട്ടെ


JITHIN JAISON
8 D സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത