മുറ്റത്തുകണ്ട കിളിക്കൂടുതൻ തൊട്ടരികിലായി ചെന്നഅവൾ ഓതി എന്തേ സ്വതന്ത്രം ചിറകടിച്ചീടുവാൻ സ്വാതന്ത്ര്യമില്ലാതെ പോയോ? കൊച്ചു ചുണ്ടുകളിലുതിയിരുന്ന ഇദണങ്ങളൊക്കെയും ബന്ധനക്കൂട്ടിലായ്പ്പോയോ ? അനന്തമാം ദൂരങ്ങൾ താണ്ടുവാൻ കാലം നിന്നിൽ കരുണ കാട്ടീടാഞ്ഞതെന്തേ? കിളിതൻ കരച്ചിൽ കൂട്ടിലൂയർന്നു അത് തൻ നിസ്വാതന്ത്യ ബോധത്തെയോർത്ത് ......................................... ......................................... ബന്ധനക്കൂട്ടിലെ കിളികളുടെ നൊമ്പരം കൂട്ടിലുയർന്നു പരന്നിടുമ്പോൾ , പരക്കുന്ന മരണ സങ്കീർത്തനം പോലൊന്ന് ഭൂമിമുഴുക്കെ മുഴങ്ങിടുന്നു .................................…...................................... വിജനമായ് പാതകൾ വിജനമായ് തെരുവുകൾ ലോകം മുഴുവൻ കൊറോണതൻ പിടിയിലായി മരണം വിതയ്ക്കും മഹാമാരിയിൽ തടവിലായി. അടഞ്ഞുകിടന്നു കടകൾ നിശബ്ദം ഒന്നു രണ്ടുണ്ട മാത്രം തുറപ്പു . പുക, മഞ്ഞു പോൽ മൂടിയ പരകളൊക്കെയും ശാന്തമായ് സ്തബ്ദമായ് മൂകത തന്നിൽ പറ്റിയരണ്ടു ഓടുവാൻ ഇരു ചക്രമില്ല. മുച്ചക്രമോഇല്ല കാലചക്രം തെന്നിനീങ്ങീടുന്നു. ആൾക്കൂട്ടമില്ല , നിരക്കില്ല വഴികളിൽ ഉണരുന്നു മൃതുതൻഗീതം പരന്നീടാൻ . മൃതശരീരങ്ങൾ ഏറ്റുവാങ്ങാനൊരിങ്ങീടും ശവപ്പെട്ടികൾ അരികെ വിശാലമായ് കാത്തു , വിസ്താരമാം മരുഭൂമിതൻ ആഴവിരപ്പിൻ പ്രതീതി ഉണർത്തി. .......................................................................................... നമ്മെ രക്ഷിക്കാൻ നാം തന്നെ കരുതലായി ഉണരേണ്ട കാലം വന്നിതെത്തി ചെറുതായൊരണുവിനെ തീർക്കുവാൻ നാം തന്നെ പോരാടി നേടേണ്ട കാലമെത്തി എത്ര ചെറുതായൊരണു വിനും തീർത്തിടാൻ , കഴിയുന്നതാണീ ഓരോ മുറച്ചട്ടങ്ങളും .......................................................................................... മുൻപെ പറക്കാം കരുതലായി നീങ്ങിടാം പോരാടി നേടാം സുരക്ഷയോടെ. അടയ്ക്കാം വീടിൻ കവാടങ്ങളോരോന്ന് തുറക്കാം നന്മതൻ ചിത്തങ്ങളും. വന്ദിച്ചീടാം കരങ്ങളോരോന്നവർക്കായി ജീവന്റെ കാവൽ മാലാഖമാർക്കായി . പാലിച്ചിടാം അറിവുള്ളവർ നൽകും സാരോപദേശങ്ങൾ ചിട്ടയോടെ . നാളെ തൻ നന്മയാണിന്നു തൻ ലക്ഷ്യം സഹജീവിതൻ പ്രാണനാകട്ടെ വില...(2)