സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/പരിസ്ഥിതി
നമുക്കും പൊരുതാം
മനോഹരമായ ഈ ഭൂമിയിലെ മനോജ്ഞ സൃഷ്ടിയാണ് മനുഷ്യൻ.മനുഷ്യന്റെ ജീവിതത്തിനു ഭീഷണി ഉയർത്തിക്കൊണ്ടു അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി നമ്മെ ബോധവത്കരിക്കാനും അവക്കു പരിഹാരം എന്ത് എന്ന് ചിന്തിക്കാനുമാണ് വര്ഷം തോറും ജൂൺ മാസം 5 നു നമ്മൾ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പച്ചപ്പും,ശുദ്ധവായുവും,ശുദ്ധജലവുമൊക്കെ ധാരാളമുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതി നമുക്ക് ആവശ്യമാണ് .നമ്മുടെ പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം സംരക്ഷിക്കണം .ഇത് മനുഷ്യരായ നമ്മുടെ കടമയാണ് .
|