അമ്മയാം പ്രകൃതീശ്വരി നിന്റെ മക്കൾ നേടാത്തതായി ഈ ലോകത്തിൽ ഒന്നുമില്ല വൻ സൗധങ്ങൾ കെട്ടിപ്പൊക്കി പ്രകൃതിയെ, സ്വന്തം കൈയ്കളിലാക്കി അമ്മാനമാടി നിൻ സ്വനിതൻ തണലിൽ ആർത്തിര- മ്പുമ്പോൾ അമ്മേ !നീ അവന് മുന്നറിയിപ്പ് നൽകി പ്രളയത്തിലൂടെ, കൊടുംകാറ്റിലൂടെ, പേമാരിയിലൂടെ, അവിടെയൊന്നും അടങ്ങിയില്ല ആർത്തിയുടെ മനുഷ്യ താണ്ഡവം ലോകമാകെ മഹാവ്യാധിയായി കൊറോണ എന്ന പ്രകൃതിനാടകം ഒന്നാണെന്ന തിരിച്ചറിവ് പഠിച്ചു മനുഷ്യർ മഹാവ്യാധിയെ തുരത്തുവാൻ നെഞ്ചുവിരിച്ച് മുന്നിട്ടി- റങ്ങിയവരുടെ ജീവനില്ലാതായ് ഇനി എത്ര ജീവൻ ഈ മഹാവ്യാധി- ക്കുമുന്നിൽ തേങ്ങലായി മനുഷ്യരുടെ ക്രൂരമാം പ്രവർത്തിക്കു ദൈവം തന്ന ശിക്ഷയോ ഇവിടെ മനുഷ്യൻ പ്രകൃതിയോട് അടിയറവ് ചൊല്ലി മാപ്പ്... മാപ്പ്....